ഓർമ്മ കുറവുള്ള വൃദ്ധയെ കാണാതായി മണിക്കൂറുകൾക്കകം ബന്ധുക്കളെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് പിങ്ക് പൊലീസ്

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് തിരുവനന്തപുരം പേട്ട പുത്തൻ റോഡിൽ അലഞ്ഞ് തിരിയുന്ന നിലയിലാണ് കൈതമുക്ക് സ്വദേശിനിയായ പുഷ്പ വീര കുമാറിനെ പിങ്ക് പോലീസ് കണ്ടെത്തിയത്.

ഓർമ്മക്കുറവ് ഉള്ള ഇവർക്ക് സ്വന്തം വീട് എവിടെയെന്ന് അറിയില്ലായിരുന്നു. മകൻറെ പേര് രാമകൃഷ്ണൻ എന്ന് മാത്രമാണ് ഇവർ പോലീസുകാരോട് പറഞ്ഞത്.

സംഭവസ്ഥലത്തെത്തിയ പിങ്ക് പോലീസ് എസ് ഐ റസിയാബീഗം, പോലീസ് ഉദ്യോഗസ്ഥരായ റംല ബീവി, ശരണ്യ രാജ് എന്നിവർ ചേർന്ന് ബന്ധുക്കൾക്ക് അന്വേഷണമാരംഭിച്ചു.

സമാന്തരമായി മാധ്യമങ്ങളുടെ സഹായവും തേടി. ഉച്ചയ്ക്ക് വീട്ടിൽ ഊണ് കഴിക്കാൻ മകൻ രാമകൃഷ്ണൻ എത്തിയപ്പോഴാണ് അമ്മയെ കാണാനില്ല എന്ന കാര്യം തിരിച്ചറിയുന്നത്.

വഞ്ചിയൂർ പുന്നപുരം കൈതമുക്ക് പ്ലാഞ്ചേരി ലൈനിൽ താമസിക്കുന്ന രാമകൃഷ്ണൻ എ സി ഡീലർഷിപ്പ് നടത്തുകയാണ്.

അമ്മയെ കാണാനില്ല എന്ന് പരാതി പറയാൻ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിങ്ക് പോലീസുകാർ അമ്മയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചത് അറിയുന്നത്.

വഞ്ചിയൂർ പോലീസ് സ്റേഷനിൽ വെച്ച് പിങ്ക് പോലീസുകാർ പുഷ്പയെ മകന് കൈമാറി. വൃദ്ധയെ കാണാതായി മണിക്കൂറുകൾക്കകം ബന്ധുക്കൾക്ക് തിരിച്ചേൽപ്പിച്ച് പിങ്ക് പോലീസ് അങ്ങനെ മാതൃകയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News