കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കും: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ വണ്ടിയിടിച്ച് കൊന്ന കേസ് അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.

അടുത്ത ദിവസം മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം സംഘടിപ്പിക്കും. സർക്കാർ നീതിപൂർവമാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ഉദ്യോഗസ്ഥരാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും യുണിയൻ സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു .

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ട റാം അമിത മദ്യലഹരിയിൽ കാറിടിച്ച് കൊന്ന കേസ് അട്ടിമറിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പത്രപ്രവർത്തക യൂണിയൻ രൂപം കൊടുത്തിരിക്കുന്നത് .

കേസ് അട്ടിമറിക്കാൻ നടത്തിയ ഗുഢാലോചന അന്വേഷിക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണനും പ്രസിഡൻറ് കമാൽ വരദൂരും ആവശ്യപ്പെട്ടു .

പ്രതിക്കനുകൂലമായി നിയമവിരുദ്ധമായി പ്രവർത്തിച്ചവരും തെളിവ് നശിപ്പിക്കാൻ നിർദേശം നൽകിയതും ആരാണെന്ന് അന്വേഷിക്കണം. അന്വേഷണ സംഘം പഴുതടച്ച കുറ്റ പത്രം സമർപ്പിക്കണം.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് അടുത്ത ദിവസം മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു .

സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ പത്രപ്രവർത്ത യൂണിയൻ നേതാക്കളും സിറാജ് അധികൃതരും ചർച്ച നടത്തി.

സിറാജ് കുടുംബത്തോടൊപ്പം ചേർന്നാകും പ്രതിഷേധങ്ങൾ .കോഴിക്കോട് കമ്മീഷണർ ഓഫീസി ലേക്ക് പത്രപ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here