ഡിവൈഎഫ്‌ഐ വടക്കൻ മേഖലാ ജാഥ ഇന്ന് തൃശൂർ ജില്ലയിൽ പ്രവേശിക്കും

വർഗീയത വേണ്ട തൊഴിൽ മതി എന്ന മുദ്രാവാക്യം ഉയർത്തി DYFI സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള വടക്കൻ മേഖലാ ജാഥ ഇന്ന് തൃശൂർ ജില്ലയിൽ പ്രവേശിക്കും. DYFI സംസ്ഥാന സെക്രട്ടറി എ.എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ വടക്കൻ ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് തൃശൂർ ജില്ലയിൽ എത്തുന്നത്.

ജാഥയെ ജില്ലാ അതിർത്തിയായ പ്ലാഴിയിൽ യുവജനങ്ങൾ സ്വീകരിക്കും,തുടർന്ന് ജില്ലയിലെ ആദ്യ പൊതുയോഗം ചേലക്കരയിൽ നടക്കും.ആദ്യ ദിനം ജില്ലയിൽ 6 കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

2 ദിവസം നീണ്ട് നിൽക്കുന്ന ജില്ലയിലെ പര്യടനം പൂർത്തിയാക്കി വെള്ളിയാഴ്ച്ച ഒല്ലൂരിൽ ജാഥയ്ക്ക് സമപനമാകും,സമാപന സമ്മേളനം DYFI അഖിലേന്ത്യാ പ്രസിഡണ്ട് PA മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here