കുവൈത്തിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികൾക്ക്‌ സിവിൽ ഐ.ഡി പുതുക്കി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍

കുവൈത്തിൽ സ്വദേശി പാർപ്പിട മേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികൾക്ക്‌ സിവിൽ ഐ.ഡി.പുതുക്കി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മുൻസിപ്പാലിറ്റി ഡയരക്റ്റർ ജനറൽ അഹമദ്‌ അൽ മൻഫൂഹി യാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സിവിൽ ഇൻഫോർമേഷൻ അതോറിറ്റിക്ക്‌ നൽകിയത്.

ഇത്തരം കേന്ദ്രങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനു മറ്റു സർക്കാർ ഏജൻസികളുമായി ചേർന്ന് മാസങ്ങളായി കര്‍ശനമായ പരിശോധനകളാണ് നടന്നു വരുന്നത്. ആദ്യഘട്ടത്തില്‍ ബാച്ച്ലേഴ്സ് താമസിക്കുന്ന ഇടങ്ങളില്‍ താമസം ഒഴിയാന്‍ നോട്ടിസ് നല്‍കിയും തുടര്‍ന്നു വൈദ്യതി ബന്ധം വിചെദിച്ചും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്വദേശികള്‍ താമസിക്കുന്നിടങ്ങളില്‍ വിദേശികളായ ബാച്ച്ലേഴ്സിന് താമസ സൗകര്യം നല്‍കുന്ന സ്വദേശി വീട്ടുടമകള്‍ക്കും കനത്ത പിഴയാണ് സര്‍ക്കാര്‍ ചുമത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here