മദ്രാസ അധ്യാപകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി വിവിധ പദ്ധതികളുമായി കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്‌

സംസ്ഥാനത്തെ മദ്രാസ അധ്യാപകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്‌ വിവിധ പദ്ധതികൾ നടപ്പാക്കുന്നതായി ചെയർമാൻ എം പി അബ്ദുൾ ഗഫൂർ അറിയിച്ചു.

പെൻഷന്‌ പുറമെ വിവാഹ ധനസഹായം, സ്‌കോളർഷിപ്പ്‌ തുടങ്ങി 10 ഓളം ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം. ബോർഡിൽ അംഗത്വമെടുക്കുന്നവർക്ക്‌ 1500 രൂപ മുതൽ 7500 രൂപ വരെയാണ്‌ പെൻഷൻ നൽകുക. 2019 – 20 ൽ ഇതുവരെ ഏഴ്‌ ലക്ഷം രൂപ വിവാഹ സഹായം നൽകി.

20 നും 55 നും ഇടയിൽ പ്രായമുള്ള മദ്രസ അധ്യാപകർക്ക്‌ ക്ഷേമനിധിയിൽ അംഗമാകാമെന്നും അബ്ദുൾ ഗഫൂർ അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ഒപിഐ കോയ, അഡ്വ. ഉസ്‌മാൻ വഫ, പി എം ഹമീദ്‌ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News