മഴ ; താമരശ്ശേരിയിൽ ക്യാമ്പ് പ്രവർത്തനം തുടങ്ങി

കനത്ത മഴയെ തുടർന്ന് രാരോത്ത് വില്ലേജിലെ എളോത്ത്കണ്ടി കോളനിയിലെ 22 കുടുംബങ്ങളെ വെഴുപ്പൂര്‍ എഎല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.കനത്ത മഴയിലും കാറ്റിലും താമരശേരി ചുങ്കം- എളോത്ത്കണ്ടി കോളനി റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. 15ഓളം വീടുകളാണ് കോളനിയിലുള്ളത്.

മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ്, കര്‍മ ഓമശേരിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് മരം വീണത്. താമരശേരി മേരിമാത ആശുപത്രിക്ക് സമീപത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യു അധികൃതരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

വൈകിട്ട് ആറുമണിയോടെയുണ്ടായ കാറ്റില്‍ പൂനൂര്‍ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. പൂനൂര്‍ ടൗണിലെ കടകള്‍ക്ക് മുകളിലുണ്ടായിരുന്ന ഷീറ്റുകളും ബോര്‍ഡുകളും കാറ്റില്‍ പറന്നുപോയി. പൂനൂര്‍ ടൗണ്‍, ചീനിമുക്ക്, അവേലം, കുണ്ടത്തില്‍, കോളിക്കല്‍, കക്കാട്, വെട്ടിഒഴിഞ്ഞതോട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിലേക്ക് മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചിലയിടങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News