ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകട സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലെ പ്രൊഫ,ഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തടുര്‍ന്ന് പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര എന്നീ അണക്കെട്ടുകള്‍ ഇന്നലെ തുറന്നിരുന്നു. ജില്ലയില്‍ ആറ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാളെയും മറ്റന്നാളും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News