കശ്മീർ സംഭവവികാസങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്കൻ നിർദേശം. ഭീകരവാദികൾക്ക് നുഴഞ്ഞ കയറാനുള്ള അവസരം നൽകരുതെന്നും പാക്കിസ്ഥാന് അമേരിക്ക നിർദേശം നൽകി. അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷലാകുന്നു. നയതന്ത്ര ബന്ധം കുറക്കാനും വ്യാപാര ബന്ധം നിർത്തിവെക്കാനും പാക്ക് തീരുമാനം. വ്യോമപാദയും .പാക്കിസ്ഥാൻ അടച്ചു.

കശ്മീർ വിഷയത്തിൽ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ പ്രസ്താവന വരുന്നത്. ഇപ്പോഴുള്ള സംഭവവികസങ്ങളിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക നിർശേഷം നൽകി.മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഭീകരവാദിൾക്ക് നുഴഞ്ഞു കയറാൻ അവസരമൊരുക്കരുതെന്നും പാക്കിസ്ഥാനോട് അമേരിക്ക നിർദേശവും നൽകിയിട്ടുണ്ട്. അതേ സമയം കാശ്മീറിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട അമേരിക്കയുമായി ഇന്ത്യ ചർച്ച നടത്തിയിട്ടില്ലെന്നും സ്റ്റേറ്റ് ഡിപാർട്മെന്റ്റ് വ്യക്തമാക്കി.

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ബാങ്കോങ്കിൽ നടന്ന കിഴക്കൻ ഏഷ്യൻ ഉച്ചകോടിക്കിടെ ചർച്ച നടത്തിയെന്നായിരുന്നു മധ്യമവാർത്തകൾ വന്നത്. അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളായി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറക്കാനും, വ്യാപാരബന്ധം നിർത്തിവെക്കാനുമാണ് പാക്ക് തീരുമാനം. അതോടൊപ്പം വ്യോമപാദയും പാക്കിസ്ഥാൻ അടച്ചിട്ടുണ്ട്. ബാലക്കോട്ട് ഭീകരാക്രമനത്തോടെ അടച്ച വ്യോമപാദ കഴിഞ്ഞ മാസമാണ് ഇന്ത്യക്ക് തുറന്ന് നൽകിയത്. എന്നാൽ വ്യോമപാദ അടച്ച പാക്ക് നടപടി ഇന്ത്യൻ വിമാന സർവീസുകൾ കാര്യമായി ബാധിക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിട്ടിട്ടുണ്ട്.