മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ നേരത്തെ മറ്റൊരു വാഹനത്തെ ഇടിച്ചിട്ട് ഉടമകളെ വഞ്ചിച്ചതായി ആരോപണം.

ജോര്‍ജ്ജ് കള്ളിവയല്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. തിരുവനന്തപുരത്ത് രണ്ടു കുഞ്ഞുങ്ങളുടെ പിതാവും യുവ പത്രപ്രവര്‍ത്തകനുമായ കെ.എം. ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസുകാരനും ടെലിവിഷനില്‍ വന്നിരുന്ന് മദ്യത്തിന്റെ മണം പോലും അറിയാത്ത പാവമായി അവതരിച്ച വഫ എന്ന പെണ്‍സുഹൃത്തും ഒരാളുടെ മരണത്തിനിടയാക്കിയ വലിയ തെറ്റില്‍ നിന്നു തലയൂരാന്‍ പോലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങള്‍ പരിഹ്യാസവും അപലപനീയവുമാണ്.