ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുസംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം തുടരുകയാണ്. 370-ാം അനുച്ഛേദം ജനാധിപത്യവിരുദ്ധമായാണ് റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയെങ്കിലും നേതാക്കള്‍ പല തട്ടിലാണ്. ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായി. ബിജെപി സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ അറിയിച്ച ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള നേതാക്കളെ ഗുലാം നബി ആസാദ് രൂക്ഷമായി വിമര്‍ശിച്ചു. ഒരുഘട്ടത്തില്‍ പൊട്ടിത്തെറിച്ച ഗുലാംനബി, നേതാക്കള്‍ കശ്മീരിന്റെ ചരിത്രം പഠിക്കണമെന്നും പറഞ്ഞു.