ആദിവാസികള്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കും

ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു.

വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ 1675 എക്കര്‍ ഭൂമി ഈ മാസം അവസാനം മുതല്‍ വിതരണം ചെയ്തു തുടങ്ങും. ജില്ലാതല കമ്മിറ്റികള്‍ അംഗീകരിച്ച 640 അപേക്ഷകള്‍ പ്രകാരം ഈ മാസം തന്നെ ആര്‍.ഒ. ആര്‍. (വനാവകാശരേഖ) വിതരണം ചെയ്യും.

ജില്ലാതല കമ്മിറ്റികള്‍ മുമ്പാകെ 185 അപേക്ഷകളും സബ്ഡിവിഷണല്‍ കമ്മിറ്റികള്‍ മുമ്പാകെ 5290 അപേക്ഷകളും ഇപ്പോഴുണ്ട്. അതുസംബന്ധിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 31ന് മുമ്പ് ഭൂമി വിതരണം ചെയ്യും.

സുപ്രീം കോടതിവിധി പ്രകാരം ലഭിച്ച 2367 ഏക്കര്‍ നിക്ഷിപ്തവന ഭൂമിയില്‍ (958 ഹെക്ടര്‍) ആദിവാസികള്‍ക്ക് വനാവകാശ രേഖനല്‍കിയിട്ടുണ്ട്. ഇതിന് പകരം പട്ടയം തന്നെ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കും.

മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുന്നതിന് അനുയോജ്യമായ ഭൂമി വിലകൊടുത്തു വാങ്ങാനുള്ള നപടിക്രങ്ങളും വേഗത്തിലാക്കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനംവകുപ്പ് മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, പട്ടികജാതി – പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News