സ്വിമ്മിങ് പൂളിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 303 കിലോ സ്വര്‍ണക്കട്ടികള്‍

ഐഎംഎ പോണ്‍സി തട്ടിപ്പുകേസില്‍ അന്വേഷണം നടത്തുന്ന സംഘം ഗ്രൂപ്പ് ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ കെട്ടിടത്തിലെ സ്വിമ്മിങ് പൂളിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 303 കിലോ വ്യാജ സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. ബെംഗളൂരുവിലെ കെട്ടിടത്തിന്റെ ആറാം നിലയിലുള്ള നീന്തല്‍ക്കുളത്തിനടിയിലാണ് 5,880 വ്യാജ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. വലിയ അളവില്‍ സ്വര്‍ണം കാട്ടിയാണ് തന്റെ കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ആളുകളെ പ്രലോഭിപ്പിച്ചിരുന്നത്.

303തട്ടിപ്പു നടത്തി ഇന്ത്യ വിടുന്നതിനു മുമ്പ് മന്‍സൂര്‍ ഖാന്‍ സ്വിമ്മിങ് പൂളില്‍ ഒളിപ്പിച്ചതാണു വ്യാജ സ്വര്‍ണമെന്നാണു കരുതുന്നത്. ദുബായില്‍നിന്നു മടങ്ങിയെത്തിയ ഐഎംഎ ജുവല്‍സ് ഉടമ മന്‍സൂറിനെ കഴിഞ്ഞ മാസം ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News