യുഎസില്‍ മലയാളിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി ജേസണ്‍ ഹാന്‍സനു (39) ഹില്‍സ്ബോറോ കൗണ്ടി കോടതി ജാമ്യം നിഷേധിച്ചു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് .കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയാല്‍ എന്ന അറുപത്തിയേഴുകാരന്‍ ആണു കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 6 ചൊവ്വാഴ്ച രാവിലെ 10 :30നു ആണു സംഭവം നടന്നത്. ജൂലൈ മാസം ജയിലില്‍ നിന്നും വിട്ടയക്കപെട്ട ജെയ്സണ്‍ ഹനസന്‍ ജൂനിയറിനെ(36) സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പല കേസുകളുലും പ്രതിയാണെന്നു പൊലീസ് പറയുന്നു .ഹൈവേ 60 നു സമീപമുള്ള ‘സെന്റര്‍ സ്റ്റേറ്റ് ബാങ്ക് ‘കൊള്ളയടിച്ച ശേഷം പുറത്തിറങ്ങിയ പ്രതി, ബാങ്കിന്റെ പാര്‍ട്ടിക്കിങ് ലോട്ടില്‍ കാറിനുളളില്‍ ഇരിക്കുകയായിരുന്ന മാത്യു കൊരട്ടിയാലിനെ തോക്കു ചൂണ്ടി പാസ്സഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനവും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here