സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് ഇവ ഏറെയുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കിയില്‍ നിന്നും നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് വരുന്നുണ്ട്. മൂന്നാര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലാവസ്ഥാ വകുപ്പ് പറയുന്നതു പ്രകാരം അതിതീവ്രമഴയാണ് മൂന്നാറില്‍ പെയ്തു കൊണ്ടിരിക്കുന്നത്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേന ഇതിനകം തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്നാറില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന പെരിയവരൈ പാലത്തിനു പകരം താല്‍ക്കാലികമായി നിര്‍മ്മിച്ചിരുന്ന പാലം തകര്‍ന്നു. മറയൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മറയൂര്‍ ഭാഗത്ത് വ്യാപക മണ്ണിടിച്ചിലാണ സംഭവിച്ചിരിക്കുന്നത്്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫോണ്‍ വൈദ്യുതി ബന്ധം താറുമാറായി. പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളില്‍ വെള്ളം കയറി.
Get real time update about this post categories directly on your device, subscribe now.