വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: വീടുകളും വാഹനങ്ങളും തകര്‍ന്നു; ദുരന്തനിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടു; വീഡിയോ

വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയിയില്‍ വന്‍ മണ്ണിടിച്ചില്‍. പള്ളി, അമ്പലം, നിരവധി വാഹനങ്ങള്‍ എന്നിവയെല്ലാം മണ്ണിനടിയിലായി.

നിരവധി പേര്‍ താമസിക്കുന്ന സ്ഥലത്ത് പെട്ടെന്നാണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.പ്രദേശത്തേയ്ക്ക് എത്തിച്ചേരാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം തുടരുകയാണ്.

എത്തിചേരാന്‍ വലിയ തടസമുള്ള പുത്തുമലയില്‍ പ്രദേശവാസികളാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ എടുത്തതെന്നാണ്‌ വിവരം.

ഒരു വീട് പൂര്‍ണമായി തകര്‍ന്ന് നിലംപതിച്ചു. രണ്ട് പാടി, ഒമ്പലം, പളളി, ക്യാന്റീന്‍ എന്നിവയുള്ള പ്രദേശത്തേയ്ക്കാണ്‌ മണ്ണിടിച്ചലുണ്ടായത്.

പ്രദേശത്തുണ്ടായ അപകടത്തിന്റെ പൂര്‍ണമായ വിവരം ഇപ്പോഴും ലഭ്യമായിട്ടില്ലെന്ന് എംഎല്‍എ സി കെ ശശീന്ദ്രന്‍ പറഞ്ഞു

സൈന്യവും ദുരന്തനിവാരണ സേനയും സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന വീടിന് മുകളിലേയ്ക്കാണ് വളരെ പെട്ടെന്ന് ഉരുള്‍പൊട്ടലുണ്ടായത്.

വൈദ്യുതി ബന്ധവും ഇല്ലാതായി. ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ലെന്നും സ്ഥലത്തേയ്ക്ക് എത്താനുള്ള ശ്രമമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here