രാജ്കുമാറിന്‍റെ മരണം; മരണ കാരണം മര്‍ദ്ദനത്തിലേറ്റ ഗുരുതര പരിക്ക്: ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടത്ത് രാജ് കുമാറിന്റെ മരണത്തിന് കാരണമായത് മർദനത്തിലേറ്റ ഗുരുതര പരിക്കെന്ന് ജുഡീഷ്യൽ കമ്മീഷൻ.

ന്യുമോണിയ അല്ല മരണകാരണം. ഇക്കാര്യം റീ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

നെടുങ്കണ്ടത്ത് കസ്റ്റഡിയിലിരിക്കെ രാജ് കുമാർ മരിക്കാനിടയായത് ന്യൂമോണിയ ബാധയെ തുടർന്നാണ് എന്നായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

എന്നാൽ ആ പോസ്റ്റ്മോർട്ടത്തിൽ പാളിച്ചകളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.രാജ് കുമാറിന്റെ ശരീരത്തിൽ നിരവധി ചതവുകൾ റീ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

തുടകളിലും പുറം ഭാഗത്തുമെല്ലാം ഗുരുതര പരിക്കുകളുണ്ട്. ഇതാണ് മരണത്തിന് കാരണമായതെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.കടുത്ത മർദനത്തിലാണ് ഈ പരിക്കുണ്ടായതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

ആദ്യ പോസ്റ്റ്മോർട്ടം നടത്തിയവരെ ആവശ്യമെങ്കിൽ വിസ്തരിക്കാൻ കമ്മീഷന് അധികാരമുണ്ടെന്നും ജസ്റ്റിസ് കുറുപ്പ് പറഞ്ഞു.

രാജ് കുമാറിന്റെ മരണം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദേശപ്രകാരം റീപോസ്റ്റ്മോമോർട്ടം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News