എറണാകുളം ജനറൽ ആശുപത്രിയിലെ പ്രസവമുറിക്ക് മുന്നിലാണ് ആരിലും കൗതുകം ഉണ്ടാക്കുന്ന നൃത്തരംഗം അരങ്ങേറിയത്.

ചെറുമകളെ ശുശൂഷിക്കാൻ എത്തിയ സെലിൻ എന്ന അമ്മൂമ്മയും ,ഇതേ ആശുപത്രിയിലെ ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർ ജാഫറും ചേർന്നാണ് നൃത്തം ചവിട്ടുന്നത്.

പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം ലഘൂകരിക്കാൻ ആണ് ഇരുവരും പ്രായഭേദം മറന്ന് നായിക നായകൻമാരായത്. എന്നാൽ അമ്മൂമ്മയുടെ നൃത്തചുവടിന് മുന്നിൽ പിടിച്ച് നിർക്കാൻ ചെറുപ്പക്കാരനായ ഡോക്ടർക്ക് ആയില്ല.

കൈയ്യിൽ പിടിച്ച് ഡോക്ടറെ വട്ടം ചുറ്റിക്കാൻ നോക്കുന്ന സെലിൻ അമ്മൂമ്മക്ക് മുന്നിൽ അടിയറവ് പറയുന്ന ചെറുപ്പക്കാരൻ ഡോക്ടറെ ആണ് പിന്നെ ദൃശ്യങ്ങളിൽ കാണുന്നത്.

ആശുപത്രിയിലെ കൂട്ടിരിപ്പ്കാര് ആരോ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. വിരസതയുടെയും ,രോഗപീഡയുടെയും കൂടാരങ്ങളായ ആശുപത്രി മുറികളിലും നിർമ്മലമായ സ്നേഹ നിമിഷങ്ങൾ ഉണ്ടാകും എന്നതിന്റെ തെളിവാണ് വീഡിയോ ദൃശ്യം .സർക്കാർ ആശുപത്രിയിയുടെ യാന്ത്രികമായ വിരസതാളം മറികടക്കുന്നത് ഇങ്ങനെയൊക്കെയാണ്.