മേപ്പാടിയില്‍ ഗുരുതര സ്ഥിതിവിശേഷം; രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടിയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവിടേയ്ക്ക് എത്തിച്ചേരാന്‍ പ്രയാസമായ സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. എയര്‍ഫോഴ്‌സിന്റെ, രാത്രി ഓടാന്‍ കഴിയുന്ന ഹെലിക്കോപ്റ്ററുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.എന്നാല്‍ കനത്ത മഴയ്ക്ക് ഒരയവ് വന്നാല്‍ മാത്രമെ അങ്ങോട്ടേയ്ക്ക് പോകാനാകു.

മലപ്പുറത്ത് നിലമ്പൂരും മറ്റ് ചില പ്രദേശങ്ങളിലും വലിയ മലവെള്ളപ്പാച്ചിലുണ്ടായി. ചില പ്രദേശങ്ങള്‍ അവിടെ ഒറ്റപ്പെട്ടു. ഇടുക്കിയിലും കനത്ത മഴ തുടരുന്നു.

ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴയാണിപ്പോള്‍ തുടരുന്നത്. വലിയ തോതില്‍ അപകടങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഉണ്ടായതെല്ലാം കനത്ത നഷ്ടങ്ങള്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാതരത്തിലും സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എല്ലാ കാര്യവും ചെയ്തിട്ടുണ്ട്. അപകട സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കേണ്ടതുണ്ട്. 13,000 പേര്‍ വിവിധ ക്യാമ്പുകളില്‍ നിലവില്‍ ഉണ്ട്.

വീട് വിട്ട് താമസിക്കാന്‍ മടി കാണിക്കുന്നവര്‍ അങ്ങനെ ചെയ്യരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വളണ്ടിയര്‍മാരുടെ ഉപദേശം മാനിച്ച് എല്ലാവരും മാറി താമസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News