ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി.

ഗതാഗതം തടസ്സപ്പെട്ടതിനെതുടര്‍ന്ന് 16127 ഗുരുവായൂര്‍ എക്‌സ്പ്രസ്, 16603 മാവേലി എക്‌സ്പ്രസ്, 13351 ധന്‍ബാദ് എക്‌സ്പ്രസ്, 12432 രാജധാനി എക്‌സപ്രസ് എന്നീ ട്രെയിനുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്.

ലൈനിലെ തടസ്സം മാറ്റിയെങ്കിലും വൈദ്യുത ലൈനിന്റെ തകരാര്‍ പുരോഗമിക്കുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16841), ബാംഗ്ലൂര്‍ – കൊച്ചുവേളി (16315) എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും.