രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാരായ എ കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ കോഴിക്കോട് നിന്ന് യാത്ര തിരിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കൈരളി ന്യൂസിനോട് പറഞ്ഞു.

മൃതദേഹങ്ങൾ എത്രയും വേഗം വിട്ടു നൽകാനുള്ള നടപടി ഉണ്ടാകുമെന്നും രക്ഷാപ്രവർത്തനത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും ഗതാഗത തടസ്സം നീക്കുന്നതിന് പ്രധാന പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News