കടുത്ത നിലപാടെടുത്ത് പാകിസ്താന്‍; ഇന്ത്യയില്‍ നിന്ന് വാഗ വഴി ചരക്കെത്തിക്കാന്‍ അഫ്ഗാനിസ്ഥാനെ അനുവദിക്കില്ലെന്ന് പാകിസ്താന്‍

ഇന്ത്യയിൽനിന്ന്‌ വാഗ അതിർത്തിവഴി ചരക്ക്‌ എത്തിക്കാൻ അഫ്‌ഗാനിസ്ഥാനെ അനുവദിക്കില്ലെന്ന്‌ പാകിസ്ഥാൻ. പാക്‌ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാണിജ്യ ഉപദേഷ്ടാവ്‌ അബ്ദുൾ റസാഖ്‌ ദാവൂദാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്‌. വാഗ അതിർത്തിവഴി ചരക്ക്‌ കടത്തില്ലെന്ന്‌ അഫ്‌ഗാനിസ്ഥാൻ സമ്മതിച്ചതായി അബ്ദുൾ റസാഖ്‌ പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവച്ചതിൽ പ്രതികരണം പിന്നീടാകാമെന്ന്‌ വാണിജ്യ ഉപദേഷ്ടാവ്‌ പറഞ്ഞു. ബുധനാഴ്ച ഇന്ത്യൻ സ്ഥാനപതിയെ പാകിസ്ഥാൻ പുറത്താക്കിയിരുന്നു. തങ്ങളുടെ പ്രതിനിധിയെ ഡൽഹിയിൽനിന്ന്‌ തിരികെ വിളിക്കുമെന്നും പാക്‌ വിദേശമന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News