മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരം മുങ്ങി

അടുക്കത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. രാത്രി മുഴുവന്‍ തുടര്‍ന്ന ശക്തമായ മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഉരുള്‍പൊട്ടിയത്.

ഇതേ തുടര്‍ന്ന് പാലാ പൊലീസ് നഗരത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി വ്യാപാരികള്‍ക്കുള്‍പ്പെടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്തു. മൂന്നാനി, കൊട്ടാമറ്റം ബസ് ടെര്‍മിനല്‍, ചെത്തിമറ്റം, മുത്താലി, പുലിയന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം വരവ് ശക്തമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News