കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. മെയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ടുകൊണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും 2018 ലെ പ്രളയത്തിന്റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയതെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി അറിയിച്ചു.

ഭോപ്പാല്‍, നീലഗിരി എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാണ് എത്തുന്നത്. ഭോപ്പാലില്‍ നിന്ന് 60 പേര്‍ വീതമുള്ള നാല് ബാച്ചുകളാണ് എത്തുന്നത്. നീലഗിരിയില്‍ നിന്നുള്ള രണ്ട് ബാച്ചുകള്‍ പാലക്കാട്ടെത്തും. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News