പാലോട് കരുമങ്കോട് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലോട് കരുമങ്കോട് ബസ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട്ട് കെ എസ് ആർ ടി സി വസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

ബസ് വളവ് തിരിയുന്നതിനിടയിൽ നിയന്ത്രണം വിട്ട് താ‍ഴേക്ക് പതിക്കുകയായിരുന്നു. കുളത്തൂപു‍ഴയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വന്ന ആർ ടി 991 എന്ന ബസാണ് മറിഞ്ഞത്. അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കുണ്ട്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും പാലോട് ഗവർണ്‍മെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ എത്തിച്ച രണ്ട് പേരുടെ നില ഗുരുതരമാണ്.

അപകടം നടക്കുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here