താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. വടക്കന്‍ കേരളത്തിലുണ്ടാകുന്ന കനത്ത മ‍ഴയെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം നിര്‍ത്തിവെച്ചത്.

അതേസമയം മലപ്പുറം ജില്ലയിൽ ആറ് മരണങ്ങൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. അടിയന്തര സഹായങ്ങൾക്കുള്ള നടപടികളെല്ലാം തന്നെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

അല്പസമയത്തിനകം ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയും കെ ടി ജലീലും യോഗം ചേരും. അടിയന്തര സഹായങ്ങൾ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

കൂടാതെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷിൽ ടീം പ്രവർത്തനം ആരംഭിച്ചു