ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നാളെ രാവിലെ വരെ നിര്‍ത്തിവച്ചു

തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തിവച്ചു.
ദീര്‍ഘദൂരട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണു നടപടി.

ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ്. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here