യെച്ചുരിയെയും ഡി രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയെയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

പാര്‍ട്ടി നേതാക്കള്‍ കാണാന്‍ ഇന്ന് കശ്മീരില്‍ എത്തുമെന്ന് കാണിച്ചു ഇന്നലെ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് ഇരുവരും കത്തെഴുതിയിരുന്നു. ഇന്ന് കശ്മീര്‍ സന്ദര്‍ക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളേയും നേരില്‍ കാണാനാണ് കശ്മീരില്‍ എത്തുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു.

അതോടൊപ്പം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് സന്ദര്‍ശനം തടയരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും വൈകിട്ട് 5 മണിക്കുള്ള വിമാനത്തില്‍ തിരിച്ചു ദില്ലിയിലേക്ക് പോകാനാണ് നിര്‌ദേശിച്ചിരിക്കുന്നത്.

ഇന്നലെ കോണ്ഗ്രസ് നേതാവ് ഗുലാം നബി അസാദിനെയും സന്ദര്‍ശനം നടത്താന്‍ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News