ദേശീയ ചലച്ചിത്രപുരസ്‌കാരം; കീര്‍ത്തി സുരേഷ് മികച്ച നടി; ജോജുവിനും സാവിത്രിക്കും ശ്രുതി ഹരിഹരനും പുരസ്‌കാരം

ദില്ലി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്‌കാരം. മികച്ച മലയാള ചിത്രമായി സുഡാനി ഫ്രെം നൈജീരിയയും തെരഞ്ഞെടുത്തു.

ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും പ്രത്യേക പുരസ്‌കാരം ലഭിച്ചു. നടി ശ്രുതി ഹരിഹരനും (നതിച്ചരമി) പുരസ്‌കാരം ലഭിച്ചു.

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണനെ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു.

അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News