കവളപ്പാറ അപകടം: മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു; മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍

മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.

മാതി, ചെറുമകന്‍ ഗോകുല്‍ എന്നിവരും അഞ്ച് വയസുകാരനായ മറ്റൊരു കുട്ടിയുടെയും മൃതദേഹമാണ് കിട്ടിയത്. സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

കവളപ്പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മലയിടിഞ്ഞ് ഒന്നാകെ ഭൂതാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലാണ്.

വ്യാഴാഴ്ച 8 മണിയ്ക്കാണ് ഉരുള്‍ പൊട്ടലുണ്ടായതെങ്കിലും ഇതുവരെയും രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. റോഡ് തകര്‍ന്നതിനാല്‍ ആര്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാത്തത് കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ എത്തിയത് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്. വെള്ളിയാഴ്ച പത്ത് മണിയോടെ മാത്രമാണ് നാട്ടുകാര്‍ക്ക് പോലും സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here