സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ പ്രളയത്തിന് സമാനമായ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ഛ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വിദഗ്ധര്‍ നല്‍കുന്നത്. നാശനഷ്ടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്, വയനാട് ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.വ്യാപകമായ മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടലും വയനാട് ജില്ലയില്‍ കൂടുതല്‍ നാശം വിതച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടെ വെള്ളിയാഴ്ച മണ്ണിനടിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. മേപ്പാടി പുതുമലയില്‍ വന്‍ ഉരുള്‍പൊട്ടലാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.കേരളത്തില്‍ ശക്തമായ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില്‍ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു. ഗതാഗതവും ദുഷ്‌ക്കരമാണ്. സൈന്യവും ദുരന്ത നിവാരണസേനയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.നിരവധി പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ് നിരവധി വാഹനങ്ങള്‍ മണ്ണിനടയിലാണ്.
Get real time update about this post categories directly on your device, subscribe now.