അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ അതിഗുരുതരമായ അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കുട്ടിയുടെ ബോധം ഇനിയും തെളിഞ്ഞിട്ടില്ല. വെന്റിലേറ്ററില്‍ നിന്നു മാറ്റാനായിട്ടുമില്ല. സുപ്രീം കോടതി നിര്‍ദേശപ്രകാരം ലക്‌നൗവിലെ ആശുപത്രിയില്‍ നിന്നു ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നേരത്തേ ലക്‌നൗ കെജിഎംയു ആശുപത്രിയിലായിരിക്കെ നടത്തിയ സൂക്ഷ്മ പരിശോധനയുടെ ഫലത്തിലാണ് എന്ററോകോക്കസ് ബാക്ടീരിയയുടെ സാന്നിധ്യം രക്തത്തില്‍ കണ്ടെത്തിയത്. കുടലില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം സ്വാഭാവികമാണെങ്കിലും പ്രതിരോധശേഷി കുറഞ്ഞതാണ് ഇതു രക്തത്തിലേക്കു പടരാന്‍ കാരണം. നേരത്തേ നല്‍കിയ 7 ആന്റി ബയോട്ടിക്കുകളില്‍ ആറെണ്ണവും ഫലപ്രദമായില്ലെന്നും ആശുപത്രി വക്താവ് ഡോ. സന്ദീപ് തിവാരി പറഞ്ഞു. നേരത്തേ തന്നെ പെണ്‍കുട്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.