അവര്‍ നിങ്ങളുടെ വിളിപുറത്തുണ്ട്; അനാവശ്യ വിളികള്‍ ഒഴിവാക്കുക

സംസ്ഥാനം വീണ്ടും പ്രളയ സമാനമായ അവസ്ഥ. പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍ . വൈദ്യുതി മുടങ്ങാന്‍ സാധ്യതയുളളതിനാല്‍ ആരും ഓടിപ്പിടഞ്ഞ് കെഎസ്ഇബിയിലേക്ക് വിളിക്കരുത്.പലയിടത്തും ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍. കനത്ത മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ് . പൊട്ടിയ വൈദ്യുത ലൈനുകളും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കെഎസ്ഇബി ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഠിന ശ്രമത്തിലാണ്. വൈദ്യുതി നിലയ്ക്കുമ്പോള്‍ കെഎസ്ഇബിയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് മറ്റ് ചില പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. പൊതുജനങ്ങളുടെ സഹകരണം തേടുകയാണ് കെഎസ്ഇബി. പൊട്ടി കിടക്കുന്ന ലൈനുകളില്‍ നിന്ന് അപകടങ്ങള്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങള്‍ ലൈനില്‍ വീണ് കമ്പികള്‍ പൊട്ടുന്നതാണ് പ്രധാന കാരണം. വൈദ്യുതി കമ്പികള്‍ പൊട്ടിവീണത് ശ്രദ്ധയില്‍പെട്ടാല്‍ സെക്ഷന്‍ ഓഫീസില്‍ വിവരമറിയിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here