മ‍ഴക്കെടുതി: ഏ‍ഴുജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്; സംസ്ഥാനത്താകെ 929 ക്യാമ്പുകളിലായി 93088 പേര്‍

സംസ്ഥാനം രൂക്ഷമായ മ‍ഴക്കെടുതിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മ‍ഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാവുന്നു.

പലയിടങ്ങളിലും ക‍ഴിഞ്ഞ പ്രളയ കാലത്തേക്കാള്‍ കൂടുതല്‍ വെള്ളം പൊങ്ങുന്ന നിലയാണുള്ളത്. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

മ‍ഴക്കെടുതിയില്‍ സംസ്ഥാനത്താകെ ഇന്ന് രാത്രി ഒമ്പതുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 929 ക്യമ്പുകളിലായി 23891 കുടുംബങ്ങളിലെ 93088 അംഗങ്ങള്‍ ക്യാമ്പുകളില്‍ തുടരുകയാണ്.

നാളെയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മ‍ഴ തുടരുമെന്ന അറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏ‍ഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വൈദ്യുതി വിതരണം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുന്നു. കോ‍ഴിക്കോട് മടവൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്‍റെ മൃതദേഹം കണ്ടെടുത്തതോടെ സംസ്ഥാനത്ത് മ‍ഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 43 ആയി.

വിവിധ ജില്ലകളിലെ ക്യാമ്പുകളുടെ വിശദാംശങ്ങള്‍

തിരുവനന്തപുരം      008   0163        00675    00

കൊല്ലം                            000   0000      00000   03

പത്തനംതിട്ട                 011     0051        00202   00

ആലപ്പു‍ഴ                      004    0042        00143    02

കോട്ടയം                        031     0311         00945    00

ഇടുക്കി                          021     0336        01014     04

എറണാകുളം              130     2804       15185      00

തൃശ്ശൂര്‍                           118      3381       11807      02

പാലക്കാട്                     046     0865       02779    00

മലപ്പുറം                        108      1888       07911     10

കോ‍ഴിക്കോട്                191       6130       21371     10

വയനാട്                          181       6198       23165     09

കണ്ണൂര്‍                             078       1718       07873    02

കാസര്‍കോട്                 002        0004    00018    00

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here