മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല; ഇത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കും: ഇ പി ജയരാജന്‍

സംസ്ഥാനത്ത് കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസമായി ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിത്തന്നെ നടക്കുന്നുമുണ്ട്. എന്നാല്‍ ാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മന്ത്രി ഇ പി ജയരാജന്‍.

ചില സ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ലെന്നും വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഈ സ്ഥിതി മാറണമെന്നും അല്ലെങ്കില്‍ അത്് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്.

ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News