ബാണാസുര സാഗര്‍ ഡാം ഇന്ന് വൈകിട്ട് 3 മണിയ്ക്ക് തുറക്കും; മുന്നറിയിപ്പ്; പ്രദേശത്ത് ആരെയും താമസിപ്പിക്കരുതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ബാണാസുര സാഗര്‍ ഡാം ഇന്ന് തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു.

ഡാമുകളിലെ ശരാശരി ജലനിരപ്പ് 34 ശതമാനമാണെന്നും വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ പ്രളയത്തേക്കാള്‍ അധികവെള്ളം ഇപ്പോള്‍ പൊങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

ബാണാസുര ഡാം തുറക്കുമ്പോള്‍ ബാധിക്കുന്ന സ്ഥലങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.

പ്രദേശത്ത് ആരെയും താമസിപ്പിക്കരുതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുത്തുമലയില്‍ എത്ര പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പറയാന്‍ സാധിക്കില്ല. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും എകെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here