കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം; പ്രളയ ദുരന്തത്തിനിടയില്‍ കരളലിയിപ്പിക്കുന്ന മറ്റൊരു ചിത്രം

കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. എന്നാല്‍ ഈ ദുരന്തത്തിനിടയിലും മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്.

കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് സ്ത്രീയുടെ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ്. കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്.

വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണ വീടിനുള്ളില്‍ ആലുകള്‍ ഉണ്ടെന്ന സംശയത്താലാണ് രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കടന്നത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

അതേസമയം അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News