സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി. തെക്കന്‍ ജില്ലകളില്‍ പരക്കെ മ‍ഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മ‍ഴയുടെ തോത് വര്‍ദ്ധിക്കും.

അതേസമയം ഇന്ന് വൈകുന്നേരത്തോടെ ബാണാസുരാ ഡാം തുറക്കും. ബാണാസുര ഡാം തുറക്കുമ്പോൾ ബാധിക്കുന്ന സ്ഥലങ്ങളിലുള്ളവരെ മാറ്റി പാർപ്പിക്കും.
ആരെയും താമസിപ്പിക്കരുതെന്ന് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

കൂടാതെ സംസ്ഥാനത്തു ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്ന സാഹചര്യത്തിൽ സാക്ഷരത മിഷന്റ 10,ഹയർ സെക്കണ്ടറി തുല്യത കോഴ്സുകളിൽ ഇന്നും നാളെയും ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നും അദികൃതര്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here