നേവി സംഘം എത്തി; കോഴിക്കോട്‌ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; മഴയ്ക്ക് നേരിയ ശമനം

കോഴിക്കോട്‌ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി പലയിടത്തും  വെള്ളക്കെട്ട്  രൂക്ഷമാണ്‌. ഈ സ്‌ഥലങ്ങളിൽ  കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു. നേവി സംഘം ജില്ലയിലെത്തി.

കോഴിക്കോട് താലൂക്കിൽ 10 അംഗ നേവി സംഘവും 23 അംഗം എൻഡിആർഎഫ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. കൊയിലാണ്ടിയിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്സും വടകരയിൽ ബിഎസ്എഫും ഡിഫൻസ് സെക്യൂരിറ്റി കോർപ്സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

കണ്ണാടിക്കൽ, തടമ്പാട്ടുതാഴം, മാനാരി, തിരുവണ്ണൂർ, കണ്ണാടിക്കടവ്, അഴിഞ്ഞില എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.

കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഡാമിൻറെ ഷട്ടറുകൾ തുറന്നത് 60 സെൻറീമീറ്റർ ആക്കിയിട്ടുണ്ട്. മുക്കം, മാവൂർ എന്നീ പ്രദേശങ്ങളിലാണ് മഴ കൂടുതൽ ബാധിച്ചത്.

ഇരവഞ്ഞി, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രതപാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. കുറ്റ്യാടി പുഴയും കരകവിഞ്ഞൊഴുകുകയാണ്

അതേസമയം, ജില്ലയിൽ ശക്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. ഇടവിട്ട മഴയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News