വയനാടും പാലക്കാടും കാസര്‍ഗോഡും കനത്തമഴ തുടരുന്നു; ഏഴു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; ബാണാസുരസാഗര്‍ ഡാം വൈകിട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ കനത്ത മഴ തുടരുന്നു.

പുത്തുമല, കവളപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പാട്ടലില്‍ കാണാതായവരെ ഇനിയും കണ്ടെത്താനായിട്ടില്ല. കവളപ്പാറ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച നാലുപേരുടെ മൃതദേഹം കണ്ടെടുത്തു.

വയനാട് പുത്തുമലയില്‍ വീണ്ടും മണ്ണിടിഞ്ഞു. കള്ളാടിയില്‍ മണ്ണിടിഞ്ഞതിനാല്‍ പുത്തുമലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാനായിട്ടില്ല. ജെസിബി പോലുള്ളവ എത്തിച്ചാല്‍ മാത്രമേ ഇനി കാര്യക്ഷമമായി എന്തെങ്കിലും നടക്കുകയുള്ളൂവെന്ന് രക്ഷാപ്രവര്‍ത്തക സംഘം പറയുന്നു.

അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാം തുറക്കേണ്ടിവന്നേക്കും. രാവിലെ എട്ടു മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ട് 3 മുതല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കരമാന്‍ തോടിലെ ജലനിരപ്പ് ഉയരാം. ഇരു കരകളിലും ഉള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാണാസുര ഡാം തുറക്കുമ്പോള്‍ ബാധിക്കുന്ന സ്ഥലങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

പ്രദേശത്ത് ആരെയും താമസിപ്പിക്കരുതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുത്തുമലയില്‍ എത്ര പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പറയാന്‍ സാധിക്കില്ല. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും എകെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News