മാസ്സ് ‘കല്‍ക്കി’; പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കണ്ട് ടോവിനോയും സംയുക്ത മേനോനും

ടോവിനോ തോമസ് നായകനായി എത്തിയ മാസ്സ് ചിത്രം ‘കല്‍ക്കി’ പ്രദര്‍ശനത്തിനെത്തി. മാസ്സ് എന്റെര്‍റ്റൈനെര്‍ എന്ന നിലയില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

ടോവിനോയുടെ ആദ്യ മുഴുനീള മാസ്സ് ചിത്രം എന്ന പ്രത്യേകതയും കല്‍ക്കിയ്ക്കുന്നുണ്ട്. ചിത്രം പ്രേക്ഷകരോടൊപ്പം ഇരുന്ന് കണ്ട സന്തോഷത്തിലാണ് ടൊവീനോയും സംയുക്ത മേനോനും.

നവാഗതനായ പ്രവീണ്‍ പ്രഭറാം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. പ്രവീണിനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സംയുക്ത മേനോന്‍, ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശിവജിത്ത്, സുധീഷ്, ഇര്‍ഷാദ് , വിനി വിശ്വ ലാല്‍ , ജയിംസ് ഏലിയ, അഞ്ജലി നായര്‍, അപര്‍ണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സംഗീതം ജേക്സ് ബിജോയ്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരയന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി , പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News