
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ ഹെലികോപ്ടര്‍ 12.30ന് ബത്തേരി സെന്റ് മേരീസ് കോളേജില്‍ എത്തും.
പുത്തുമല പച്ചക്കാട് മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്താനുള്ള സാധ്യത ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.
അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ച എട്ടുപേരുടെ മൃതശരീരം കണ്ടെടുത്തു.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ ജീവനക്കാര്‍ താമസിക്കുന്ന പാഡി, ഇതിന് സമീപത്തെ മാരിയമ്മന്‍ ക്ഷേത്രം, കാന്റീന്‍, മുസ്ലിം പള്ളി, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ ഒലിച്ചുപോയി.
എസ്റ്റേറ്റിന് സമീപത്തെ അമ്പതോളം വീടുകളും വാഹനങ്ങളും മണ്ണിനടിയിലായതായി കരുതുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ വ്യാഴാഴ്ച രാവിലെ ഈ പ്രദേശത്തുള്ളവരെ മാറ്റി. എന്നാല്‍ പോകാന്‍ തയ്യാറാകാതെ അവിടെത്തന്നെ താമസിച്ചവരും കാഴ്ചക്കാരായി എത്തിയവരുമാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here