ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.

പകര്‍ച്ചവ്യാധി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്.

ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറേണ്ടതാണ്.

വീടിന്‍റെ അവശിഷ്ടങ്ങളും മരച്ചില്ലകളും മണ്ണിനടിയില്‍ ഉള്ളതിനാല്‍ ശരീരത്തില്‍ മുറിവേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റുകളിലും  കമ്പികളിലും വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അവയെ മാറ്റുവാന്‍ ശ്രമിക്കാവു.

വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ അവയുടെ ആഴം അറിയാതെ ഇറങ്ങരുത്.

ദുരിതാശ്വാസ ക്യാമ്പുകള്‍ നടക്കുന്ന സ്ഥലത്തെ സന്നദ്ധ പ്രവര്‍ത്തകരും ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചുവെന്നു ഉറപ്പുവരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News