കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം എട്ടായി ഉയര്‍ത്തിയി്. വടക്കന്‍ ജില്ലകളിലാണ് അതിതീവ്ര മഴ തുടരുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ എട്ടിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിലുള്ളവരോട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 44 പേരാണ് മരിച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ മുത്തത്തിയില്‍ വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചതോടെയാണ് മരണ സംഖ്യ 44 ആയത്. മുത്തത്തി വെളുത്തേരി വീട്ടില്‍ കൃഷ്ണന്‍ ആണ് മരിച്ചത്. വയനാട് മേപ്പാടിയില്‍ മാത്രം മരണം ഒമ്പതായി. തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 929 ക്യാംപുകളിലായി 93088 പേരാണ് കഴിയുന്നത്.അതേസമയം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അവധിയില്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയിരുന്നു.നിലമ്പൂരിലെ ഭൂദാനത്ത് ഉരുള്‍ പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ 18 വീടുകള്‍ മണ്ണിനടിയിലായി. കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു.
Get real time update about this post categories directly on your device, subscribe now.