
മലപ്പുറത്തെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക തുടരുകയാണ്. മലയിടിഞ്ഞെത്തിയ ദുരന്തത്തിന്റെ വ്യാപ്തി കേരളം ഇതുവരെ കണ്ടിട്ടുള്ളതിനെക്കാള്‍ വലുതായിരിക്കും. അത്രത്തോളം ഹൃദയം നിലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുക. അറുപതോളം കുടുംബങ്ങള്‍ താമസിച്ചിരുന്നിടത്തേക്കാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മല അപ്പാടെ ഇടിഞ്ഞ് വീണത്. ഓടി മാറാന്‍ പോലുമുള്ള സാഹചര്യമില്ലായിരുന്നെന്നാണ്് നാട്ടുകാര്‍ പറയുന്നത്. മേല്‍ക്കൂരെ പോലും പുറത്തുകാണാന്‍ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ നാട്ടുകാര്‍ കണ്ടെത്തി. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ഉടല്‍ ഉപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി രക്ഷാ പ്രവര്‍ത്തനത്തെനത്തിയ നാട്ടുകാര്‍ പറയുന്നു.നിലമ്പൂര്‍ കവളപ്പാറ മുത്തപ്പന്‍ കുന്നിലാണ് വലിയ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളില്‍ ആരെയും തന്നെ കാണാനില്ല. പലരും മണ്ണിനടിയിലാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. കരിമ്പുഴപ്പാലം മഴയില്‍ തെന്നിമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here