കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തകരെയും നാട്ടുകാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി; പ്രദേശത്ത് കാണാതായത് 63 പേരെയെന്ന് സ്ഥിരീകരണം

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി ഇന്ന് രണ്ടാം ഉരുള്‍പൊട്ടല്‍.

രക്ഷാപ്രവര്‍ത്തകരെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഏകദേശം 150ഓളം പേരാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നത്. വ്യാഴാഴ്ച മണ്ണിടിഞ്ഞതിനടുത്താണ് വീണ്ടും ഉരുള്‍പൊട്ടിയത്.

അതേസമയം, കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ 63 പേരെയാണ് കാണാതായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇതില്‍ 9 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. കണ്ടെത്താനുള്ളതില്‍ ഇരുപതോളം പേര്‍ കുട്ടികളാണ്.

ഇതിനിടെ മഴ ശക്തമായതും വെളിച്ചം കുറഞ്ഞതും കണക്കിലെടുത്ത് ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. ഞായറാഴ്ച പുലര്‍ച്ചെ തെരച്ചില്‍ വീണ്ടും തുടങ്ങും.

3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട്.

ബാണാസുരസാഗര്‍ ഡാം തുറന്നു

കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2335.86 അടിയായി. ഇന്ന് അടി 4,46അടി ജലനിരപ്പ് ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News