പ്രളയബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി വിജയ് ഫാന്‍സുകാരും

പ്രളയബാധിത മേഖലയിലേക്ക് കൊല്ലത്തെ വിജയ് ഫാന്‍സുകാരും സഹായഹസ്തവുമായി രംഗത്ത്.

വിജയിയുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഭക്ഷ്യസാധനങ്ങളും ബോട്ടുമായി പ്രളയബാധിത പ്രദേശത്ത് വോളന്റിയര്‍മാരുമായി പോയത്.

നീണ്ടകരയില്‍ ചവറ എം.എല്‍.എ വിജയന്‍പിള്ള ദുരിതാശ്വാസ വസ്തുക്കള്‍ ഏറ്റുവാങ്ങി. 15 പ്രവര്‍ത്തരും വാളന്റിയര്‍മാരായി പ്രളയബാധിത മേഖലയില്‍ പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.

കഴിഞ്ഞ പ്രളയകാലത്തും വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ കാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വസ്ത്രങളും ഭക്ഷ്യ സാധനങ്ങളും എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News