ദിവസങ്ങള്‍ നീണ്ട അനാഥത്വത്തില്‍ നിന്നും കോണ്‍ഗ്രസിന് മോചനം കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം തെരഞ്ഞെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.
പ്രവര്‍ത്തക സമിതി അംഗങ്ങളും നേതാക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ തോല്‍ക്കുകയും ഭരണപ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവച്ചത്.
അധ്യക്ഷനില്ലാത്ത കോണ്‍ഗ്രസില്‍ നിന്ന് തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കാണ് പിന്നീടുണ്ടായത്. കര്‍ണാടകയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള ചേക്കേറല്‍ കാരണം ഭരണം ഉള്‍പ്പെടെ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്.
സംഘപരിവാര്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ മൃഗീയമായ ആക്രമണങ്ങല്‍ അഴിച്ചുവിട്ടപ്പോഴും ലോക്സഭയ്ക്കകത്തോ പുറത്തോ ക്രിയാത്മക പ്രതിപക്ഷത്തിന്‍റെ സ്ഥാനമേറ്റെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
ലോക്സഭയില്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം തുറന്ന് കാട്ടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പലപ്പോഴും ബിജെപിയുടെ നിലപാടിനെ പിന്‍തുണയ്ക്കുന്നതായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികളുടെ അഭിപ്രായം നേതൃശൂന്യത ഇവിടെയൊക്കെയും ദൃശ്യമായിരുന്നു.

Get real time update about this post categories directly on your device, subscribe now.