പ്രളയം ദുരിതം വിതച്ച സ്ഥലങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള സംരംഭത്തിൽ ഡിവൈഎഫ്ഐ പ്രവർത്തനം സംസ്ഥാനത്തു പുരോഗമിക്കുന്നു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശേഖരിച്ച പത്ത് ലോഡ് അവശ്യ സാധനങ്ങൾ തിരുവനന്തപുരം നഗര സഭയിലെ കളക്ഷൻ സെന്ററിന് കൈമാറി.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം മേയർ വി കെ പ്രശാന്തിനാണ് കൈമാറിയത്. ഇന്നലെയും ഇന്നുമായി ജില്ലയിലെ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിൽ ആരംഭിച്ച കളക്ഷൻ സെന്ററുകൾ വഴിയാണ് അവശ്യ സാധനങ്ങൾ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ശേഖരിച്ചത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റു വി വിനീത്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭയിലേയ്ക്ക് വാഹനങ്ങൾ എത്തിച്ചത്.

മേഖലാ ബ്ലോക്ക് കേന്ദ്രങ്ങളിലെ കളക്ഷൻ സെന്ററുകൾ ഇനിയും തുടരും. കൂടുതൽ ജില്ലകളിൽ നിന്നും തുടർന്നുള്ള ദിവസങ്ങളിലും അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം തുടരും