ഇടുക്കിയില്‍ മഴയ്ക്ക് ശമനമാകുന്നു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ റെഡ് അലേര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴ കുറഞ്ഞതോടെ തുറന്ന അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ 1 മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നത് ഘട്ടം ഘട്ടമായി താഴ്ത്തി ഇപ്പോള്‍ 30 സെ.മീറ്ററാക്കി.
മഴ കുറയുന്ന പക്ഷം തുറന്ന എല്ലാ അണക്കെട്ടുകളും വൈകാതെ അടക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രധാന അണക്കെട്ടുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മുല്ലപ്പെരിയാറില്‍ 127 അടിയാണ് ജലനിരപ്പ്. 142 ആണ് പരമാവധി സംഭരണ ശേഷി. ഇടുക്കി ഡാമില്‍ 35% മാത്രമേ വെള്ളമുള്ളൂ.
ഇന്ന് കുമളിയിലെ അട്ടപ്പള്ളത്തുണ്ടായ ഉരുള്‍പൊട്ടലാണ് പ്രധാന മഴക്കെടുതി. 5 ഏക്കറോളം കൃഷ് സ്ഥലം ഒഴുകിപ്പോയി.
ആളപായമില്ല. ജില്ലയില്‍ 25 ക്യാമ്പുകളിലായി 340 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, 1192 പേരാണ് ക്യാമ്പുകളിലുള്ളത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മന്ത്രി സി രവീന്ദ്രനാഥ് ഏകോപിപ്പിക്കുന്നു. ഇന്നലെ ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Get real time update about this post categories directly on your device, subscribe now.