സഹായമെത്തിക്കാന്‍ കേരള റെസ്ക്യൂ വെബ്സൈറ്റ്; വളണ്ടിയറാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ദുരന്തമുഖങ്ങളിൽ സഹായമൊരുക്കാൻ കേരള റെസ്‌ക്യൂ എന്ന വെബ്‌സൈറ്റും. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യവും ഏകോപിപ്പിക്കാൻ കേരള സർക്കാരും ഐടി മിഷനും ചേർന്നൊരുക്കിയ കേരള റെസ്‌ക്യൂ (keralarescue.in ) എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഈ സൗകര്യം. വളന്റിയറാകാൻ താൽപ്പര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

രക്ഷാപ്രവർത്തനവും സഹായവും അഭ്യർഥിക്കാനുമുള്ള സൗകര്യം പോർട്ടലിലുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളും, അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം എന്നിവയും സൈറ്റിൽ ലഭ്യമാണ്.

ഓരോ ജില്ലയിലുമുള്ള ആവശ്യങ്ങൾ, അവ എത്തിക്കേണ്ട സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ജിയോ ലൊക്കേഷനായി കാണാം.

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, സർക്കാർ പുറപ്പെടുവിച്ച അറിയിപ്പ്‌, ക്യാമ്പുകൾ, സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയും വെബ്സൈറ്റിൽ ലഭിക്കും.

ക്യാമ്പുകളിലേക്ക് നൽകാനുദ്ദേശിക്കുന്ന അവശ്യസാധനങ്ങൾ, സേവനങ്ങൾ എന്നിവയുടെ വിവരങ്ങൾ നൽകാം. സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here